ജി. പ്രിയങ്ക പാലക്കാട് ജില്ല കലക്ടറായി ചുതലയേറ്റു; ‘പാലക്കാടന്‍ ജനതയുടെ പിന്തുണ പ്രതീക്ഷിക്കുന്നു’

പാലക്കാട്: ജി. പ്രിയങ്ക പാലക്കാട് ജില്ല കലക്ടറായി ചുതലയേറ്റു . കര്‍ണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാമെന്ന് പ്രിയങ്ക ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ

ഇന്ന് പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുകയാണ്. വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിൻ്റെ നെല്ലറയാണ് പാലക്കാട്. പ്രകൃതി രമണീയതയോടൊപ്പം കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാം!

ആദരവോടെ

പ്രിയങ്ക.ജി

ജില്ല കളക്ടർ, പാലക്കാട്

Tags:    
News Summary - G Priyanka becomes Palakkad District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.