രാജ്യത്തിന്‍റെ ഭാവിയും വർത്തമാനവും ഇരുളിൽ -ടി. പത്മനാഭൻ

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ ഭാവിയും വർത്തമാനവും ഇരുളിലടയുകയാണെന്നും അന്ധകാരംകൊണ്ട് ആവൃതമായിരിക്കുകയാണെന്നും ആശയുടെ കൈത്തിരി പോലുമില്ലെന്നും കഥാകൃത്ത് ടി. പത്മനാഭൻ. ഇന്ദിരാജി സാംസ്കാരിക വേദിയുടെ ഫാഷിസവും ജനാധിപത്യവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാജ്യത്ത് വ്യക്തിനിയമം നടപ്പാക്കാൻപോകുന്നു. ഇതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിനോക്കിയാൽ ഒരുരാജ്യം, ഒരു മതം, ഒരുഭാഷ, ഒരുവേഷം, ഒരു ഭക്ഷണം എന്ന അവസ്ഥയിലേക്ക് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്മുക്ത ഭാരതം, ഗാന്ധിമുക്ത ഭാരതം എന്നിങ്ങനെ പറഞ്ഞുനടക്കുന്ന ഭരണകൂടം അതിനനുസൃതമായി പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർഥന്‍റെ മരണം സി.ബി.ഐക്ക് വിട്ടത് പിണറായിസർക്കാർ ചെയ്ത ഏക നല്ലകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ വി. ഗോപി അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരൻ, ഉമേശന്‍ വേളൂർ, കെ.പി. ബാലകൃഷ്ണൻ, ബഷീർ ആറങ്ങാടി, കെ.കെ. ബാബു, എച്ച്. ഭാസ്കരൻ, എ. ഹമീദ് ഹാജി, എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Future and present of the country in darkness - T Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.