Representative Image

പിതാവ്​ മരിച്ചു: സംസ്കാരച്ചടങ്ങുകൾ ഓൺലൈനിൽ കണ്ട്​ മക്കൾ

കാട്ടാക്കട: ലോക്​ഡൗൺ കാലത്ത് മരിച്ച പിതാവി​​െൻറ സംസ്കാരത്തിൽ നേരിട്ട്​ പങ്കെടുക്കാനാകാതെ വൈദികരായ മക്കൾ ഓൺ ലൈനിൽ ചടങ്ങുകൾ വീക്ഷിച്ചു. കാട്ടാക്കട കട്ടയ്ക്കോട് മുഴുവൻകോട് കരിക്കകന്തല വീട്ടിൽ ജെ. റാഫേലാണ്​ (89)​ കഴിഞ്ഞദിവ സം മരിച്ചത്​.

നെയ്യാറ്റിൻകര രൂപതാംഗങ്ങളായ വൈദികർ ഫാ. ഗ്രിഗറി ആർ.ബി, ഫാ. ഡൈനീഷ്യസ് ആർ.ബി എന്നിവർക്ക്​ പങ്കെടു ക്കാനായില്ല​. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ അധ്യാപകനായ ഫാ. ഗ്രിഗറി കഴിഞ്ഞ ഒരുവർഷമായി ജർമനിയിലെ മ്യൂൺസ്​റ്ററിലാണ്​. നിലവിൽ ജർമനിയിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഏപ്രിൽ 15 വരെ ലോക്​ഡൗണാണ്.

ഫാ. ഡൈനീഷ്യസ് വട​േക്ക ഇന്ത്യയിലെ ഗ്വാളിയർ രൂപതയിലെ സ​െൻറ്​ പയസ് സ്കൂളിലാണ് ജോലി ചെയ്യുന്നത്. കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ബുധനാഴ്​ച രാവിലെ ഒമ്പതിനാണ്​​ സംസ്കാരചടങ്ങുകൾ നടന്നത്. സർക്കാർ നിർദേശമുള്ളതിനാൽ നാട്ടിലുള്ള​ മക്കൾ, മരുമക്കൾ എന്നിവർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

റാഫേലി​​െൻറ ഭാര്യ: ബ്രിജിത്താൾ. മറ്റ് മക്കൾ: കൃഷൻസ്യ (റിട്ട.അധ്യാപിക), ട്രീസാമ്മ (റിട്ട.അധ്യാപിക). രാജൻ റാഫേൽ (സ്നേഹപ്രവാസി മാസിക), ക്ലാറൻസ് (ആർ.ബി ഡ്രൈവിങ്​ സ്കൂൾ കാട്ടാക്കട). മരുമക്കൾ: റോബർട്ട് (റിട്ട.കെ.എസ്.ആർ.ടി.സി), സെൽവദാസ് (റിട്ട.സബ് ഇൻസ്പെക്ടർ), അഞ്​ജു. പ്രാർഥന വെള്ളിയാഴ്​ച രാവിലെ എട്ടിന്​ കട്ടയ്ക്കോട് സ​െൻറ്​ ആൻറണീസ് ചർച്ചിൽ.

Tags:    
News Summary - funeral online streaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.