Posted On
date_range Updated On
date_range സ്കൂൾ യൂനിഫോമിനായി 80.34 കോടി അനുവദിച്ചു; സ്കൂൾ തുറക്കുന്നതിനു മുമ്പ് യൂനിഫോം കിട്ടിതുടങ്ങും
തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂനിഫോം പദ്ധതിക്കായി 80.34 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അലവൻസ് ഇനത്തിൽ ഒന്നുമുതൽ എട്ട് വരെയുള്ള 13.16 ലക്ഷം കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79.01 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ യൂനിഫോമും വിദ്യാർഥികളുടെ കൈയിലെത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈത്തറി വകുപ്പിന്റെ സഹായത്തോടെ, രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.