കൊച്ചി: പെട്രോൾ, ഡീസൽ വില കഴിഞ്ഞ ആറുമാസത്തെ കുറഞ്ഞ നിരക്കിൽ. കൊറോണ വൈറസ് ബാധ ആഗേ ാളതലത്തിൽ സൃഷ്ടിച്ച ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞ താണ് ഇന്ധനവില താഴാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 75.33 രൂപയും ഡീസലിന് 69.65 രൂപയുമാണ് വില. കോഴിക്കോട് യഥാക്രമം 74.35, 68.66 എന്നിങ്ങനെയും കൊച്ചിയിൽ 74.02, 68.33 എന്നിങ്ങനെയുമായിരുന്നു. ഈമാസം ഇതുവരെ വില വർധിച്ചിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് പെട്രോളിന് 75.14 രൂപയും 70.08 രൂപയും ആയി കുറഞ്ഞശേഷം വില ഇത്രയും താഴുന്നത് ആദ്യമാണ്. ഇറാൻ-യു.എസ് സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ജനുവരി ആദ്യവാരം വില 78.59 രൂപ വരെ എത്തി. അന്ന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 70 ഡോളർ കടന്ന അസംസ്കൃത എണ്ണക്ക് ഇപ്പോൾ 58.14 ഡോളർ മാത്രമാണ്. എന്നാൽ, എണ്ണ വിലയിലുണ്ടായ വൻ ഇടിവിന് ആനുപാതികമായി ഇന്ധനവില കുറക്കാൻ കമ്പനികൾ തയാറായിട്ടുമില്ല. രാജ്യത്തിെൻറ ശ്രദ്ധ പൗരത്വ പ്രക്ഷോഭങ്ങളിലേക്ക് തിരിഞ്ഞഘട്ടത്തിൽ ദിവസങ്ങളോളം തുടർച്ചയായി ഇന്ധനവില ഉയർത്തിയിരുന്നു.
ആറുദിവസം തുടർച്ചയായി മാറ്റമില്ലാതിരുന്ന പെട്രോളിനും ഡീസലിനും ചൊവ്വാഴ്ച യഥാക്രമം അഞ്ച് പൈസയും ആറ് പൈസയും കുറഞ്ഞു. ബുധനാഴ്ച വിലയിൽ മാറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.