മധുരമില്ലാതെ പഴവിപണി

കൽപറ്റ: റമദാൻ മാസം പഴവർഗങ്ങളുടെ വിപണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ, ഇക്കുറി ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി കടുത്ത പ്രതിസന്ധി നേരിടുകയാണ് ജില്ലയിലെ പഴവിപണി. കച്ചവടം ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇറക്കുമതി ചെയ്ത വിദേശ പഴവർഗങ്ങളൊന്നും കടകളിലെ തട്ടുകളിൽ കാണാനില്ല.

ഉള്ളതുതന്നെ ആവശ്യക്കാരില്ലാതെ നശിച്ചുപോകുകയാണ്. കാലവർഷത്തിനുമുമ്പേ നോമ്പുകാലം എത്തുന്നതിനാൽ ഏറെ പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. വിപണിയിൽ കാര്യമായ വിലവർധനയില്ലെങ്കിലും ആവശ്യക്കാരില്ലാത്തതാണ് വിപണിയെ വലക്കുന്നത്. 

പള്ളികൾ അടച്ചതും സമൂഹ ഇഫ്താറുകൾ ഇല്ലാതായതും തിരിച്ചടിയായി. ആളുകൾ വീടുകളിൽനിന്നു പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ വാഹനങ്ങളിലും മറ്റും എത്തിച്ച് പഴവിൽപന നടത്തുകയാണ് പലരും. 
മാമ്പഴം ഒഴികെ ഇതര സംസ്​ഥാനങ്ങളിൽനിന്ന് വരുന്ന മിക്ക പഴവർഗങ്ങൾക്കും നേരിയ വിലവർധനയുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പഴവർഗങ്ങളുടെ വരവ് കുറഞ്ഞതാണ് ഈ വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Tags:    
News Summary - Fruit market issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.