കൊല്ലം: കിളിക്കൊല്ലൂർ പാൽകുളങ്ങര തെങ്ങയ്യം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയ മരിച്ചവരെ തിരിച്ചറിഞ്ഞു.
കൊല്ലം ചന്ദത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ അനന്തു (18), എറണാകുളം കളമശ്ശേരി വട്ടേക്കുന്നം കടൂരപ്പറമ്പിൽ മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ്.
ചൊവ്വാഴ്ച വൈകിട്ട് ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് അപകടം. പരസ്പരം ആലിംഗനം ചെയ്താണ് ട്രെയിനിന് മുന്നിൽ നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ്. സേ പരീക്ഷക്ക് ഫീസ് അടക്കാനെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽ നിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.