കൗ​ൺ​സി​ൽ ഫോ​ർ ക​മ്യൂ​ണി​റ്റി കോ​ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

സാഹോദര്യം നിലനിർത്താൻ ആഹ്വാനം ചെയ്ത് സൗഹാർദ ഇഫ്താർ സംഗമം

കൊച്ചി: കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ ലെ മെറിഡിയൻ കൺവെൻഷൻ സെന്‍ററിൽ വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്താർ സംഗമം മാനവ മൈത്രിയുടെ വിളംബരമായി.

ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും വസുധൈവ കുടുംബകം എന്ന മഹത്തായ ആശയത്തിന്‍റെ പ്രയോക്താക്കളാണ് ഇന്ത്യക്കാരെന്നും മനസ്സുകളെ വിഭജിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്നതിന് പകരം അത് കൂട്ടിച്ചേർക്കാനുള്ള കൂട്ടായ്മയാണ് കൗൺസിൽ എന്നും പ്രധാന വക്താവും ആതിഥേയനുമായ ഡോ. പി. മുഹമ്മദാലി (ഗൾഫാർ) പറഞ്ഞു.

ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. ഹരിപ്രസാദ് സ്വാമിജി, ഫാ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഫാ. ജേക്കബ് പാലക്കാപള്ളി, സ്വാമി അസ്പർശാനന്ദ, ഡോ. യോഹന്നാൻ മാർ ദിയസ് കോറസ്, ഡോ. ഹുസൈൻ മടവൂർ, എം.ഐ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

മുഹമ്മദ് ഫൈസി ഓണംപള്ളി റമദാൻ സന്ദേശം നൽകി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സമാപന പ്രസംഗം നടത്തി. സി.എച്ച്. അബ്ദുൽ റഹീം അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് ഷാ നന്ദിപറഞ്ഞു.

Tags:    
News Summary - Friendly Iftar gathering calling for maintaining brotherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.