സുഹൃത്തിനെ പീഡിപ്പിച്ച കേസ്​; വധഭീഷണിയിൽ ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം

തൃശൂർ: ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം യോഗം തീരുമാനിച്ചു. സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ നടപടി ആവശ്യപ്പെട്ട് വാർത്തസമ്മേളനം നടത്തിയതിനെതുടര്‍ന്ന് ആരോപണവിധേയനില്‍നിന്നും വധഭീഷണിക്കത്ത് ലഭിച്ചതിനാൽ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മയൂഖ ജോണി നല്‍കിയ പരാതിയിലാണ് നടപടി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ്​ സംരക്ഷണ ചുമതല.

സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മയൂഖ താമസിക്കുന്ന വീടി​െൻറ പരിസരത്ത്​ സുരക്ഷ ഉറപ്പുവരുത്താൻ ആളൂര്‍ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

സുപ്രീംകോടതി വിധിപ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഗൗരവതരമായ കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ്​​​ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം കമ്മിറ്റികള്‍ രൂപവത്​കരിച്ചത്​. തൃശൂർ ജില്ലയിലെ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുമായ പി.ജെ. വിന്‍സൻറി​െൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മെമ്പര്‍ സെക്രട്ടറിയും ജില്ല ഗവണ്‍മെൻറ്​ പ്ലീഡറും പബ്ലിക്​ പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, കമീഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ജി. പൂങ്കുഴലി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Friend molested case; Category B protection for Olympian Mayuka Johnny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.