മുസ്ലിം വേട്ടക്കെതിരെ ഫ്രറ്റേണിറ്റി ഡേ-നൈറ്റ് പ്രൊട്ടസ്‌റ്റ്​

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത്​ ഡല്‍ഹി കേന്ദ്രീകരിച്ച്​ പൊലീസും കേന്ദ്രഭരണകൂടവും നടത്തുന്ന മുസ്ലിം വേട്ടക്കെതിരെ ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ ഡേ നൈറ്റ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 'ഡിഫ്യൂസിങ് സ്റ്റേറ്റ് നരേറ്റീവ്‌സ്, വോയിസ് ദി സൈലന്‍സ്' എന്ന തലക്കെട്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരുന്നു പ്രതിഷേധം.

സംസ്ഥാനത്തെയും ദേശീയ തലത്തിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍  ഫേസ്ബുക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​​​െൻറ മുന്നണി പോരാളികളായ ആയിഷ റെന്ന, ലദീദ ഫര്‍സാന, ദി ക്വിന്റ് സീനിയര്‍ എഡിറ്റര്‍ ആദിത്യ മേനോന്‍, ഫ്രറ്റേണിറ്റി നാഷണല്‍ പ്രസിഡൻറ്​ ഡോ. അന്‍സാര്‍ അബൂബക്കര്‍, ഫ്രറ്റേണിറ്റി ദേശിയ സെക്രട്ടറിയും സി.എ.എ വിരുദ്ധ പോരാളിയുമായ ഷര്‍ജീല്‍ ഉസ്മാനി, ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥിയും ബാപ്​സയുടെ കണ്‍വീനറുമായ ജിതേന്ദ്ര സുന, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് തസീന്‍ ജുനൈദ്, മാധ്യമം സീനിയര്‍ കറസ്‌പോണ്ടൻറ്​ ഹസനുല്‍ ബന്ന, മീഡിയ വണ്‍ ചീഫ് ബ്രോഡ്​കാസ്‌റ്റ്​ ജേര്‍ണലിസ്‌റ്റ്​ ജസീം പി പി. തുടങ്ങിയവര്‍ ഫേസ്ബുക് ലൈവിലൂടെ സംസാരിച്ചു.

ലോക്ഡോണി​​​െൻറ മറവില്‍ ഭരണകൂടം  നടത്തുന്ന മുസ്ലിം വേട്ടയില്‍ ശക്തമായി ഇടപെടണം എന്നാവശ്യപ്പെട്ട്  കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് പ്രതിഷേധക്കാര്‍ ഇ-മെയിലുകള്‍ അയച്ചു. ഫ്രറ്റേര്‍ണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ ഉദ്ഘാടനം ചെയ്തു. സി.എ.എ വിരുദ്ധ സമര പ്രവര്‍ത്തകയും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗാറിനെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് ഗര്‍ഭിണികളായ സമരപ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി നടന്നു. സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിലെ ഗര്‍ഭിണികളായ പോരാളികള്‍ ഫേസ്ബുക് ലൈവിലൂടെയാണ് പങ്കെടുത്തത്. ഡേ നൈറ്റ് പ്രതിഷേധത്തി​​​െൻറ ഭാഗമായുള്ള കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധത്തില്‍ നിരവധി പേർ ഭാഗമായി. ലോക്ഡൗൺ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാത്രി 10 മണിക്ക് വീടുകളിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം ഫേസ്ബുക് ലൈവിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Tags:    
News Summary - freternity protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.