തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അടിക്കടി വർധിപ്പിക്കുമ്പോഴും കോടിക്കണക്കിന് കുടിശ്ശിക പിരിച്ചെടുക്കാതെ വകുപ്പ്. കഴിഞ്ഞ ഡിസംബറിൽ വർധിപ്പിച്ച 16 പൈസക്ക് പുറമെ, വരുന്ന ഏപ്രിൽ ഒന്നു മുതൽ 12 പൈസ കൂടി ഒരു യൂനിറ്റിന് വർധിക്കും. ഇന്ധന സെസ് ഇനത്തിൽ ഫെബ്രുവരിയിൽ ഒമ്പത് പൈസ കുറഞ്ഞത് ആശ്വാസമാണെങ്കിലും പുതിയ സാമ്പത്തിക വർഷം 12 പൈസയുടെ അധികഭാരം ഉപഭോക്താക്കളിലേക്കെത്തും. 2026-27 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് ഒമ്പത് പൈസയുടെ വർധന കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. നിലവിൽ രണ്ടു വർഷത്തേക്ക് പ്രഖ്യാപിച്ച നിരക്ക് വർധനയുടെ കാലാവധി അവസാനിക്കുന്ന 2026 മാർച്ച് 31ന് ശേഷം പുതിയ നിരക്കുവർധന അപേക്ഷയുമായി കെ.എസ്.ഇ.ബി കമീഷനെ സമീപിക്കുമെന്നുറപ്പാണ്.
പിരിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി, പക്ഷെ എവിടെ?
കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി വാദം. സപ്ലൈ കോഡ് 2014 ഭേദഗതി 138, 139 പ്രകാരം കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്നുണ്ട്. സാധ്യമായ കേസുകളിൽ റവന്യൂ റിക്കവറിയും നടത്തുന്നു. ഇത് കൂടാതെ ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി വഴിയും കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും വകുപ്പ് അവകാശപ്പെടുന്നു. എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് മറ്റൊന്നാണ്.
ഇത്തവണ വൈദ്യുതി ചാർജ് വർധിച്ചപ്പോൾ അത് ഉപഭോക്താക്കൾക്ക് ഭാരമായിട്ടില്ല. ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാത്തതും കെ.എസ്.ഇ.ബിയുടെ ‘സുസ്ഥിരമായ’ നിലനിൽപിന് ആവശ്യവുമായ താരിഫ് പരിഷ്കരണം മാത്രമാണ് റെഗുലേറ്ററി കമീഷൻ അനുവദിച്ച് നൽകിയത് ’ -മന്ത്രി കെ. കൃഷ്ണൻ കുട്ടി (നിയമസഭയിൽ ചോദ്യത്തിന് നൽകിയ മറുപടി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.