യാത്രക്കാർക്ക്​ വിമാനത്താവളത്തിൽ സൗജന്യ വൈഫൈ

തിരുവനന്തപുരം: ഇന്ത്യൻ സിം കാർഡ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. രണ്ടു മണിക്കൂർ സൗജന്യ വൈഫൈ സേവനം ലഭിക്കും. വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പാക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം.

പാസ്‌പോർട്ടും ബോർഡിങ്​ പാസും സ്‌കാൻ ചെയ്യുമ്പോൾ കിയോസ്‌കിൽനിന്ന് വൈഫൈ പാസ്‌വേഡ് അടങ്ങുന്ന കൂപ്പൺ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളുടെ ഡിപ്പാർച്ചർ ഹാളിലാണ് കിയോസ്കുകൾ.

അറൈവൽ ഹാളുകളിൽ ഉൾപ്പെടെ കൂടുതൽ കിയോസ്‌കുകൾ ഉടൻ സ്ഥാപിക്കും. ഇന്ത്യൻ സിം കാർഡുള്ള യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം നേരത്തേ ലഭ്യമാണ്.

Tags:    
News Summary - free Wi-Fi for travelers without Indian SIM card at Trivandrum Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.