പ്രതിഷേധം ഫലം കണ്ടു; കലൂർ സ്​റ്റേഡിയത്തിൽ സൗജന്യ കുടിവെള്ളം വിതരണം ചെയ്യും

കൊച്ചി: കലൂർ സ്​റ്റേഡിയത്തിൽ അണ്ടർ 17 ലോകകപ്പ്​ മൽസരങ്ങൾ കാണാനെത്തുന്നവർക്ക്​ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്ന്​ അധികൃതർ. ശനിയാഴ്​ച നടന്ന ബ്രസീൽ-സെപ്​യിൻ മൽസരം കാണാനെത്തിയവർക്ക്​ കുടിവെള്ളം ലഭിച്ചില്ലെന്ന്​ ആരോപണമുയർന്നിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന്​ സർക്കാർ അറിയിച്ചിരിക്കുന്നത്​.

സ്​റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സർക്കാർ നേരിട്ട്​ ഏറ്റെടുക്കും. വീഴ്​ചകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും നോഡൽ ഒാഫീസർ എ.പി.എം മുഹമ്മദ്​ ഹനീഷ്​ ഉറപ്പ്​ നൽകി.

ശനിയാഴ്​ച സ്​റ്റേഡിയത്തി​​െൻറ അകത്ത്​ വെള്ളത്തിനും ഭക്ഷണത്തിനുമായി സ്​റ്റാൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക്​ ആവശ്യമായ അളവിൽ ഇവ ലഭിച്ചില്ലെന്നാണ്​ പരാതി. പുറത്ത്​ 20 രൂപ ഇൗടാക്കുന്ന കുടിവെള്ളത്തിന്​ 50 രൂപ വരെ ഇൗടാക്കിയെന്നും ആരോപണമുണ്ട്​. 

Tags:    
News Summary - Free water supply in kaloor stadium-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.