സൗജന്യ വാക്​സിൻ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രഖ്യാപനം ​പെരുമാറ്റചട്ടലംഘനമാണെന്ന്​ ആരോപിച്ച്​ യു.ഡി.എഫും ബി.ജെ.പിയും സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, കെ.സി. ജോസഫ്​ എം.എൽ.എ, ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ എന്നിവരാണ്​ പരാതി നൽകിയത്​.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്​ പ്രഖ്യാപനം. വാക്സി​െൻറ ലഭ്യതയെക്കുറിച്ച് കേന്ദ്ര സർക്കാറിൽനിന്ന്​ വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടില്ല. വാക്സിന്‍ ലഭ്യമായാല്‍ വിതരണം സംബന്ധിച്ച പദ്ധതി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടില്ലെന്നും ഹസ​െൻറ പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ കോവിഡ്​ വ്യാപിക്കാൻ ഇടയുണ്ടെന്ന്​ ആരോഗ്യമന്ത്രി ഭയപ്പാട്​ ഉണ്ടാക്കിയ ശേഷം വാക്​സിൻ സൗജന്യമായി നൽകാമെന്ന്​ മുഖ്യമന്ത്രി പ്രഖ്യാപിക്കുയായിരുന്നുവെന്നും ഇത്​ നാല്​ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കാനാണെന്നും കെ.സി. ജോസഫ്​ പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്​താവന പെരുമാറ്റ ചട്ടലംഘനമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ആരോപിച്ചു. 

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്ന​ും നടപടി എടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സി.പി.എം പിന്തുണച്ചു. സൗജന്യ വാക്​സിൻ വിതരണം കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും യു.ഡി.എഫ് കൺവീനറുടെ വാദം ദുർബലമാണെന്നും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Free vaccine: UDF and BJP have lodged a complaint with the Election Commission against the Chief Minister's announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.