കള്ളവോട്ട്​: ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ രീതിയാണ്​ പ്രതിപക്ഷം സ്വീകരിക്കുന്നത്​ -കടകംപള്ളി

തിരുവനന്തപുരം: ഇരട്ട വോട്ട്​ പ്രശ്​നത്തിൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ രീതിയാണ്​ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോക്കറ്റടിച്ചിട്ട്​ ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന്​ പറയുന്നത്​ പോലെയാണ്​ പ്രതിപക്ഷത്തിന്‍റെ നടപടി.

ഇരട്ട വോട്ടുകൾക്ക്​ പിന്നിൽ യു.ഡി.എഫ്​ ആണെന്ന്​ വ്യക്​തമായി. ജനങ്ങളോട്​ ചെന്നിത്തല മാപ്പ്​ പറയണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ യു.ഡി.എഫ്​ സ്ഥാനാർഥി ഡോ. എസ്​.എസ്​. ലാലിനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോ​ട്ടെന്ന്​ പരാതി ഉയർന്നിരുന്നു.

എസ്​.എസ്​ ലാലിന്​ വട്ടിയൂർക്കാവിലെ 170ാം നമ്പർ ബൂത്തിൽ രണ്ട്​ വോ​ട്ടുണ്ടെന്നാണ് സി.പി.എം​ ആരോപണം. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട്​ നഗരസഭയിലുമാണ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്ക്​ വോട്ടുള്ളത്. ഇതിന്​ പിന്നാലെയാണ്​ ജനങ്ങൾക്ക്​ മുന്നിൽ ചെന്നിത്തല മാപ്പപേക്ഷിക്കണമെന്ന ആവശ്യവുമായി കടകംപള്ളി എത്തിയത്​.

Tags:    
News Summary - Fraudulent vote: Opposition is adopting the style of a pickpocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.