കുഴൽമന്ദം: മന്ത്രവാദി ചമഞ്ഞ് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ മോഷണം പതിവാക്കിയ വ്യാ ജസിദ്ധൻ പിടിയിലായി. എറണാകുളം നായരമ്പലം മങ്ങാട്ട് വീട്ടിൽ ശിവനാണ് (50) പൊലീസ് തന്ത് രപൂർവം ഒരുക്കിയ കെണിയിൽ വീണത്.
ശിവഗംഗ എന്ന കൂടോത്രം ശിവൻ എന്നാണ് ഇയാൾ പലയി ടത്തും അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. വീടുകളിൽ പ്രശ്നപരിഹാരക്രിയ നടത്താമെന്ന് പറഞ്ഞെത്തുന്ന ഇയാൾ അവിടെനിന്ന് സ്വർണാഭരണങ്ങളും പണവും കവരുന്നത് പതിവാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇരകളെ പരിചയപ്പെടുന്നത്. പഴനി ക്ഷേത്ര ദർശനത്തിനെത്തിയ കുഴൽമന്ദം ചിതലി സ്വദേശി ഉണ്ണികൃഷ്ണനും കുടുംബവുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇടയ്ക്കിടെ ശാന്തിജോലി ചെയ്യുന്ന ആളും മന്ത്രവിധികളും പൂജകർമങ്ങളും അറിയുന്ന നമ്പൂതിരിയുമാണെന്ന് വിശ്വസിപ്പിച്ചു.
വീട്ടിലെ പ്രശ്ങ്ങൾക്ക് പരിഹാരക്രിയ നടത്താമെന്നും പറഞ്ഞു. തുടർന്ന് ചിതലിയിലെ വീട്ടിലെത്തി പൂജയുടെ മറവിൽ ഉണ്ണികൃഷ്ണെൻറ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. ഉണ്ണികൃഷ്ണെൻറ പരാതിയിൽ കേസെടുത്ത കുഴൽമന്ദം പൊലീസ്, ഒരു വീട്ടിൽ കൂടോത്രം ചെയ്യാനുണ്ടെന്ന് ഫോണിലൂടെ പറഞ്ഞ് സ്ഥലത്തെത്തിച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു. അയ്യമ്പുഴ, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ സമാന സ്വഭാവത്തിലുള്ള കേസുകൾ പ്രതിക്കെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.