പരിഹാരമില്ലാത്ത വന്യജീവി പ്രശ്നം: വയനാട്ടിലെ കാമ്പസുകളിൽ നാളെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പഠിപ്പുമുടക്കും

കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവാകുകയും അതിനെ ഭരണകൂടം ലാഘവത്തോടെ കൈകാര്യം ചെയ്യുകയും വിവേചനത്തോടെ സമീപിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫെബ്രുവരി 20ന് ജില്ലയിലെ കാമ്പസുകളിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്ന അവസ്ഥയാണ്‌ വയനാട്ടിൽ കണ്ടുവരുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് ടി പറഞ്ഞു. വന്യജീവികളുമായി ബന്ധപ്പെട്ട വയനാട്ടുകരുടെ ആധികൾക്ക് ജില്ലയോളം തന്നെ പഴക്കമുണ്ട്. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സയിലും നഷ്ടപരിഹാരത്തിലും വിവേചനങ്ങൾ നിലനിൽക്കുന്നു എന്നത് യഥാർഥ്യമാണ്.

വയനാട് ജില്ലയോടുള്ള ഭരണകൂട വിവേചനങ്ങളെ ചോദ്യം ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് ജില്ലയിലെ കാമ്പസുകളിൽ 20ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - fraternity movement calls for strike in campuses of wayanad districts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.