തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ സാേഹാദര്യ രാഷ്ട്രീയ ജാഥക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. സംസ്ഥാന ഭാരവാഹികളടക്കം നാലുപേർക്ക് പരിക്ക്. 13 പേരെ അറസ്റ്റ് ചെയ്തു. പ്രചാരണ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, സംസ്ഥാന സെക്രട്ടറിയും ലോ േകാളജ് വിദ്യാർഥിയുമായ വസീം അലി, എ.എൽ. അഫ്സൽ, ഷെബീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവേചനങ്ങൾ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഫ്രേറ്റണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം നയിക്കുന്ന ജാഥയുടെ ഒന്നാം ദിവസം ലോ േകാളജിലെത്തിയപ്പോഴാണ് പൊലീസിെൻറ ഏകപക്ഷീയ നടപടി. വൈകീട്ട് മൂന്നോടെ എത്തിയ ജാഥയെ കാമ്പസിലേക്ക് പ്രവേശിക്കാൻ എസ്.എഫ്.െഎ പ്രവർത്തകർ അനുവദിച്ചിരുന്നില്ല. പൊലീസിെൻറ സാന്നിധ്യത്തിൽ പെൺകുട്ടികളടക്കമുള്ള പ്രവർത്തകർക്ക് നേരെ കാമ്പസിനുള്ളിൽനിന്ന് കല്ലേറുണ്ടാവുകയും ചെയ്തു.
ഇതോടെ പ്രവർത്തകർ കാമ്പസിന് പുറത്ത് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. കോളജിനുള്ളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി പ്രിൻസിപ്പലിനെ കാണാൻ അനുമതി േതടിയെങ്കിലും കാമ്പസിന് പുറത്തുപോലും പരിപാടി നടത്തേണ്ടെന്നും പിരിഞ്ഞു പോകണമെന്നുമായിരുന്നു പൊലീസ് നിലപാട്. ഒടുവിൽ സംസ്ഥാന ഭാരവാഹികളിൽ ഒരാെള പ്രിൻസിപ്പലിനെ കാണാൻ പൊലീസ് അനുമതി നൽകി. ഇദ്ദേഹത്തോടൊപ്പം ലോ കോളജിലെ വിദ്യാർഥി കൂടിയായ റഹ്മാൻ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് മുദ്രാവാക്യം മുഴക്കിനിന്ന പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തത്.
കോളജിൽ നിന്ന് അകലെ നിർത്തിയിട്ടിരുന്ന ജാഥക്കൊപ്പമുണ്ടായിരുന്ന നാടകസംഘത്തിെൻറ വാഹനത്തിനുള്ളിൽ കയറിയും പൊലീസ് വിദ്യാർഥികളെ മർദിച്ചു. വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി നേതാക്കൾ പറയുന്നു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും രാത്രി വൈകിയും വിട്ടുനൽകിയിട്ടില്ല. സംഭവത്തെ തുടർന്ന് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധമാർച്ചും നടന്നു. ജൂലൈ ഒന്നു മുതൽ 20 വരെയാണ് രാഷ്ട്രീയ സാഹോദര്യ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ലോ കോളജിൽ ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെയുണ്ടായ എസ്.എഫ്.ഐ അക്രമത്തിലും അതിനെ സഹായിക്കാൻ പൊലീസ് നടത്തിയ ക്രൂര മർദനത്തിലും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി കെ.എ. ശഫീഖ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.