ഫ്രറ്റേണിറ്റി ഹിജാബ് ഡിഗ്നിറ്റി മാർച്ച്

തിരുവനന്തപുരം : 'ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫെബ്രുവരി 26 ശനിയാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. കർണാടകയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ആരംഭിച്ച ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ്പരിവാർ ശ്രമം. മുസ്‌ലിം വിദ്യാർഥിനികളെ അപരവൽക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിറകിൽ.


സംഘ്പരിവാറിന്റെ താൽപ്പര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. കേരളത്തിൽ എസ്.പി.സിയിൽ ഹിജാബ് അനുവദിക്കാത്തതും പല സ്‌കൂളുകളിൽ നിന്നും പുറത്തു വരുന്ന ഹിജാബ് നിരോധന വാർത്തയും ഹിന്ദുത്വ താല്പര്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്ന​െതന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

നൂറുകണക്കിന് വിദ്യാർഥി-യുവജനങ്ങൾ ഭാഗവാക്കാവുന്ന ഹിജാബ് ഡിഗ്നിറ്റി മാർച്ചിനെ ദേശീയ- സംസ്ഥാന വ്യക്തിത്വങ്ങൾ അഭിവാദ്യം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികളും ആക്ടിവിസ്റ്റികളും മാർച്ചിൽ പങ്കെടുക്കും.

Tags:    
News Summary - fraternity dignity march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.