Posted On
date_range Updated On
date_range യു.ഡി.എഫിലേക്ക് മടക്കമില്ലെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. മാണി ഗ്രൂപ്പിലേക്ക് മടങ്ങേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല. എൽ.ഡി.എഫുമായി നല്ല ധാരണയിൽ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഫ്രാൻസിസ് ജോർജിനെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ നീക്കങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മാണി ഗ്രൂപ്പിലെ പി.ജെ ജോസഫ് വിഭാഗത്തിെൻറ നേതൃത്വത്തിലാണ് നീക്കം. ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ജോയ്സ് ജോർജിനെതിരെ ഫ്രാൻസിസ് ജോർജിനെ മൽസരപ്പിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിെൻറ താൽപര്യം. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ഫ്രാൻസിസ് ജോർജ് രംഗെത്തത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.