(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാലു പേർ പിടിയിൽ
തൃശൂർ: മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലു പേർ പിടിയിലായി. പൂത്തോളിലെ കൺസ്യൂമർ ഫെഡിന്‍റെ മദ്യ ശാലയിൽ ഇന്നലെ രാത്രിയാണ് സംഭവം.
മദ്യശാല അടച്ച ശേഷമാണ് കോഴിക്കോട് സ്വദേശികളായ സംഘം എത്തിയത്. മദ്യം കിട്ടാതായതോടെ കൺസ്യൂമർഫെഡ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇന്നലെ തന്നെ കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്‍ലെറ്റിലേക്ക് പെട്രോൾ ബോംബേറ് നടന്നിരുന്നു. മദ്യം വാങ്ങാനെത്തിയ യുവാവ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. അക്രമത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.