കോഴിക്കോട്: നിക്ഷേപം തിരിച്ചുനൽകാത്തതിനെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിച്ചുവന്ന ധനകോടി ചിട്ടി സ്ഥാപനത്തിന്റെ എരഞ്ഞിപ്പാലം ബ്രാഞ്ചിൽ പണം നിക്ഷേപിച്ച നാലുപേരുടെ പരാതിയിലാണ് ഞായറാഴ്ച കേസെടുത്തത്.
മുമ്പും പത്തോളം പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മുന്‍ എം.ഡിയും ഒന്നാംപ്രതിയുമായ എം.എം. യോഹന്നാന്, ഡയറക്ടര്‍മാരായ രണ്ടാംപ്രതി സജി സെബാസ്റ്റ്യന്‍, മൂന്നാം പ്രതി ജോര്‍ജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി 22 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന ധനകോടിയിൽനിന്ന് ആയിരക്കണക്കിനാളുകള്‍ക്കാണ് പണം ലഭിക്കാനുള്ളത്.
വയനാട് ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 18 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ ആറുകോടി രൂപയും കണ്ണൂര്‍, വയനാട് ജില്ലകളിലെ ഇടപാടുകാര്‍ക്കാണ് ലഭിക്കാനുള്ളത്. നൂറോളം പരാതികളാണ് രണ്ടു ജില്ലകളില്‍നിന്നായി മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ അവസാനം ധനകോടി ചിറ്റ്സിന്റെ ഓഫിസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പുവിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.