കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ വയനാട് പിടിയില്‍

കല്‍പ്പറ്റ: കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ വയനാട് പൊലീസിന്റെ പിടിയില്‍. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്‍റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് പൊലീസ് പിടിയിലായത്. പുലര്‍ച്ചെ രണ്ടുമണിയോടെ ലക്കിടിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവർ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പ്രാഥമികമായി ലഭിച്ച വിവിരം. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അന്വേഷണം തുടങ്ങി. ഈ സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും ഇവർ വയനാട്ടിലെത്തിയതിനെക്കുറിച്ചു വിശദമായ പരിശോധന നടത്തും.

Tags:    
News Summary - Four members of Kochi's Quotation gang arrested in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.