തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന് നാല് കിലോ അരി വിതരണം ചെയ്യും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓണം സ്പെഷല്‍ അരി, ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസ്സം പരിഹരിച്ചെന്നും 19 മുതൽ വിതരണം പൂര്‍ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയില്‍ ഓണം സ്പെഷല്‍ അരി മുഴുവനും വിതരണത്തിന് അയച്ചു. ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം സ്പെഷല്‍ അരി എത്താന്‍ വൈകിയത്. ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്പെഷല്‍ സ്ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിർദേശം നല്കി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലകളിലെ റേഷന്‍- കിറ്റ് വിതരണത്തിന്റെ തുടര്‍അവലോകനം 19ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.