സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലക്കാരാണ് മരിച്ചത്.

ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി യശോദ (84) ആണ് കോവിഡ് രോഗം ബാധിച്ച മരിച്ച മറ്റൊരാൾ. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയെ തുടർന്ന് ഈ മാസം 25നാണ് യശോദയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. യശോദക്ക് രോഗം പിടിപ്പെട്ടത് എവിെട നിന്നാണ് കണ്ടെത്തിയിട്ടില്ല.

ചെങ്ങന്നൂര്‍ തിരുവൻവണ്ടൂർ കല്ലിശ്ശേരിയില്‍ ടെംപോ ഡ്രൈവറായിരുന്ന മഴുക്കീര്‍ ഏഴാം വാര്‍ഡില്‍ അറേപ്പുറത്ത് വീട്ടിൽ ജയ്‌മോന്‍ (64) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കല്ലിശ്ശേരിയില്‍ കോവിഡ് സ്ഥരീകരിച്ച വൈദികന്‍റെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ഇയാളെ കോവിഡ് ബാധയെ തുടര്‍ന്ന് മുളക്കുഴ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ശ്വാസതടസത്തെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ വെള്ളിയാഴ്ച രാത്രി 8 മണിയോടെ മരിച്ചു. ന്യൂമോണിയ ബാധയുണ്ടായതായി അറിയുന്നു.           

എടത്വ സ്വദേശി ഔസേപ്പ് വർഗീസ് (72) ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ.

പത്തനംതിട്ട വാഴമറ്റം സ്വദേശി കരുണാകരൻ (67) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇതിനിടെയാണ് കോവിഡ് രോഗം പിടിപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.