വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ: സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല്​ പ്രതികളെ വെറുതെവിട്ടു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെയും കോടതി വെറുതെവിട്ടു. കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈന​ുപുറമെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പള്ളി സ്വദേശി സിദ്ദീഖ്, തമ്മനം കോതാടത്ത്​ ഫൈസൽ, കാക്കനാട്ടെ വ്യവസായസംരംഭക ഷീല തോമസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി വെറുതെവിട്ടത്.

പരാതിക്കാരൻ അടക്കം ആറ് സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിലാണിത്​​. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. തട്ടിക്കൊണ്ടുപോകല്‍, തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ്​ പ്രതികൾക്കെതിരെ ആരോപിച്ചിരുന്നത്​.

2016 ഒക്ടോബർ 22നാണ് യുവവ്യവസായി ജൂബി പൗലോസ് സക്കീർ ഹുസൈനെതിരെ പാലാരിവട്ടം ​െപാലീസിൽ പരാതി നൽകിയത്​​. സക്കീർ ഹുസൈ​െൻറ നേതൃത്വത്തി​െല സംഘം തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫിസിൽ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്​.

പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തതിന്​ പിന്നാലെ ഒളിവിൽ പോയ സക്കീർ ഹുസൈൻ അന്ന്​ സെഷൻസ്​ കോടതിയിലും ഹൈകോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. ഇതേതുടർന്ന്​ 2016 നവംബർ 17ന്​ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ജയിലിൽ ആയതോടെ സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന്​ പുറ​ത്താക്കിയെങ്കിലും പിന്നീട്​ തിരിച്ചെടുത്തു.

Tags:    
News Summary - Four accused acquitted in businessman Kidnapping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.