ഫോർട്ട്​ കൊച്ചി സബ്​കലക്​ടർ അദീല അബ്​ദുല്ലക്ക്​ മാറ്റം

തിരുവനന്തപുരം: നെൽവയൽ നികത്തുന്നത്​ തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഫോർട്ട് കൊച്ചി സബ് കലക്ടർ അദീല അബ്​ദുല്ലയെ സ്ഥലംമാറ്റി. ബുധനാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അജണ്ടക്ക്​ പുറത്തുള്ള ഇനമായി ഉൾപ്പെടുത്തിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക്​ അദീലയെ മാറ്റിയത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ്​കലക്​ടർ സ്വീകരിച്ചിരുന്നു.

നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്​ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു.
കോഴിക്കോട് ലുലു മാളിനായി റവന്യൂ വകുപ്പി​​​െൻറ അധീനതയിലെ 19 സ​​െൻറ്​ പുറമ്പോക്ക് ഭൂമി കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. പകരം മാള്‍ ഉടമകള്‍ നെല്ലിക്കോട് മയിലമ്പാടി ഉല്ലാര്‍ ക്ഷേത്രത്തിന് സമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്റര്‍ വരുന്ന കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാറിന് വിട്ടുനൽകും. 

Tags:    
News Summary - fort kochi sub collector adeela abdulla transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.