കൊച്ചി: ചൂർണിക്കരയിൽ നികത്തുഭൂമി പുരയിടമാക്കാൻ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റി ലായ പ്രതി കാലടി സ്വദേശി അബു ലാൻഡ് റവന്യൂ കമീഷണർക്ക് പുറമെ ഫോർട്ട്കൊച്ചി ആർ.ഡ ി.ഒയുടെ പേരിലും വ്യാജരേഖ ചമച്ചതായി വിജിലൻസ് കണ്ടെത്തി. കമീഷണറുടെ പേരിൽ തയാറാക ്കിയ വ്യാജരേഖക്ക് കൂടുതൽ സാധുത നൽകാനാണ് ആർ.ഡി.ഒയുടെ പേരിലും രേഖ ചമച്ചത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചുള്ള പ്രഥമവിവര റിപ്പോർട്ടായിരിക്കും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കുക.
ആലുവ താലൂക്കിലെ ചൂർണിക്കരയിൽ ഹംസ എന്നയാളുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് നികത്തുഭൂമി തരം മാറ്റാൻ വ്യാജരേഖ തയാറാക്കിയതിന് അബു, ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ജീവനക്കാരൻ അരുൺകുമാർ എന്നിവർ നേരേത്ത അറസ്റ്റിലായിരുന്നു. ഏഴുലക്ഷം രൂപയാണ് ഇടനിലക്കാരനായ അബു വ്യാജ രേഖ തയാറാക്കാൻ ഹംസയിൽനിന്ന് വാങ്ങിയത്. ഭൂമി തരംമാറ്റി നൽകാൻ നിർദേശിക്കുന്നതായി ലാൻഡ് റവന്യൂ കമീഷണറുടെ പേരിൽ തയാറാക്കിയ വ്യാജ ഉത്തരവ് നടപ്പാക്കാൻ ആലുവ തഹസിൽദാർക്ക് നിർദേശം നൽകുന്നതാണ് ആർ.ഡി.ഒയുടെ പേരിലുള്ള വ്യാജരേഖ. കമീഷണറുടെ ഉത്തരവിെൻറ വിശ്വാസ്യത ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ രേഖ എറണാകുളം ജില്ലയിലാണ് തയാറാക്കിയതെന്ന് അബു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വ്യാജരേഖ തയാറാക്കിയതുമായി റവന്യൂ വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. പൊലീസിെൻറ കൈവശമുള്ള രേഖകൾ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബുവിെൻറ കാലടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ആധാരം അടക്കം രേഖകളും വിശദമായി പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.