പ്രതി രോഹിത്ത്
ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മുൻ എസ്.എഫ്.ഐ നേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം
കാലടി: വിദ്യാർഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളിൽ പോസ്റ്റ് ചെയ്ത യുവാവിന് സ്റ്റേഷന് ജാമ്യം നൽകിയ പൊലീസ് നടപടിയില്‍ വിദ്യാർഥിനികൾ പ്രതിഷേധിച്ചു. മറ്റൂര്‍ വട്ടപ്പറമ്പ് മാടശ്ശേരി വീട്ടില്‍ രോഹിത്താണ് (24) ശ്രീശങ്കര കോളജിലെ 25ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളില്‍ ഇട്ടത്. ഇയാളെ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു.
ശ്രീശങ്കര കോളജിലെ മുൻ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്ത്. കാമ്പസില്‍നിന്ന് പഠനം കഴിഞ്ഞ് പോയെങ്കിലും സ്ഥിരമായി ഈ ഭാഗങ്ങളില്‍ ഇയാൾ കറങ്ങി നടക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.