കോട്ടയം: മുന്‍ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.നാരായണന്‍ (68) അന്തരിച്ചു. ഏറെ നാളയായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മരിച്ചത്.
1998 ലെ ഉപതിരഞ്ഞെടുപ്പിലാണ് നാരായണന്‍ നിയമസഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 1998ലും 2001ലും വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.