നിലമ്പൂർ: സംസ്ഥാന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നടപടികളെ വിമര്‍ശിച്ച് മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു. വായ്പ ബാധ്യത വർധിപ്പിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നിച്ച് ശമ്പളം നല്‍കുന്നതെന്ന് ആന്റണി രാജു പറഞ്ഞു. നിലമ്പൂരിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സിയുടെ ഓവര്‍ ഡ്രാഫ്റ്റ് 50 കോടിയിൽ നിന്ന് 100 കോടിയായി ഉയര്‍ത്തിയെന്നും ഇത് കെ.എസ്.ആര്‍.ടി.സിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല. നിലവിലെ വരുമാനം താന്‍ ആരംഭിച്ച പദ്ധതികളില്‍ നിന്നുള്ളതാണെന്നും ആന്റണി രാജു വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കൽ നിര്‍ബന്ധമല്ലെന്നും മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ വിളിക്കുന്നത് സര്‍ക്കാറിന്‍റെ ഔദാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.