Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി: ജനസമ്പർക്കത്തെ ചര്യയാക്കിയ ഭരണാധികാരി -ജമാഅത്തെ ഇസ്‌ലാമി അമീർ
തിരുവനന്തപുരം : രാഷ്ട്രീയ നേതാവ് , ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടെതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിെൻറ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ നിർണയിക്കുന്നതിൽ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി.
വിശ്രമരഹിതമായി പൊതു സേവനത്തിനായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതിെൻറ സമകാലിക മാതൃകകളിലൊരാളാണ് അദ്ദേഹം. എല്ലാവിഭാഗക്കാരോടും മാതൃകാപരമായ ബന്ധം നിലനിർത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമീറിെൻറ കൂടെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ,തിരുവനന്തപുരം ജില്ല പ്രസിഡൻറ് എസ്. അമീൻ ,പി.പിഅബ്ദുറഹ്മാർ പെരിങ്ങാടി ,എച്ച് ഷഹീർ മൗലവി ,എ.എസ് നൂറുദ്ദീൻ,ശക്കീർ നേമം എന്നിവർ പുതുപ്പള്ളി ഹൗസിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.