ധനേഷ് മാത്യു മാഞ്ഞൂരാൻ
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഹൈകോടതി മുൻ ഗവ. പ്ലീഡർ ധനേഷ് മാത്യൂ മാഞ്ഞൂരാന് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
2016 ജൂലൈ 14ന് വൈകുന്നേരം ഏഴിന് കോൺവൻറ് ജങ്ഷന് സമീപം മുല്ലശേരി കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചെന്നാണ് കേസ്. വൈകീട്ടു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴിയാണ് യുവതി അതിക്രമത്തിന് ഇരയായത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിരാമിയാണ് പ്രതിയെ ശിക്ഷിച്ചത്. സ്ത്രീക്കെതിരെ നടന്ന മാനഭംഗശ്രമകേസായതിനാൽ ഇരയായ യുവതിയുടെ രഹസ്യവിസ്താരമാണ് കോടതി നടത്തിയത്.
സംഭവ ദിവസം യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളും കാൽനട യാത്രക്കാരുമാണ് അന്ന് ഗവ. പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.
കേസ് പിൻവലിക്കാനുള്ള കടുത്ത സമ്മർദം മറികടന്നാണ് യുവതി കോടതിയിൽ മൊഴി നൽകിയത്. ഒരു വൈദികൻ യുവതിയെ സ്വാധീനിച്ച് കേസ് പിൻവലിപ്പിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.