മുൻ ഡി.ജി.പി അബ്ദുൽസത്താർകുഞ്ഞ് നിര്യാതനായി

തിരുവനന്തപുരം: മുൻ ഡി.ജി.പി തിരുവനന്തപുരം ഹീരയിൽ അബ്ദുൽസത്താർകുഞ്ഞ് (85) നിര്യാതനായി. 1997 ജൂൺ അഞ്ച് മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരുന്നു. ജയിൽ ഡി.ജി.പി ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്, സബീന റസാഖ്, ഷൈമ സമീർ. മരുമക്കൾ: അബ്ദുൽറസാഖ്, സമീർ മുനീർ, ഫഹ്മിദ, നസ്റിൻ. ഖബറടക്കം ഇന്ന് രാത്രി ഇശാഅ് നമസ്കാരാനന്തരം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Former DGP Abdulsathar kunju passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.