കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ: ടി.കെ.ഉമ്മർ നിര്യാതനായി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ: ടി.കെ.ഉമ്മർ (73) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യടിമേത്തൽ കണ്ടഞ്ചേരി മഹല്ല് ഖബർസ്ഥാനിൽ നടക്കും.

പിതാവ്: പരേതനായ ഹാജി ടി.കെ ഇമ്പിച്ചിബാവ മുസ്ലിയാർ, മാതാവ്: പരേതയായ ആയിഷ. ഭാര്യ: റൈഹാന ഉമ്മർ, മക്കൾ: ആയിഷ ബീഗം കെ.യു, ആബിദ ബീഗം കെ.യു, ഡോ:ഷാഹിദ ഷിറാസ് കെ.യു, മുഹമ്മദ് സലാം കെ.യു (സോഫ്റ്റ് വെയർ എഞ്ചിനീയർ ഇൻഫോ പാർക്ക്). മരുമക്കൾ: ഡോ. ഷാജി ഹാൻ ഹമീദ് (ആലപ്പുഴ), സക്കീർ ഹുസൈൻ വണ്ടൂർ,(ഖത്തർ), ഡോ. ഷിറാസ് കാസർഗോഡ് (ദുബായ്), ഷഹല സലാം (കോഴിക്കോട്). സഹോദരങ്ങൾ: ഡോ: ടി.കെ.അബൂബക്കർ ,ഡോ :ടി.കെ.അബ്ദുൽ റസാഖ്, ടി.കെ.എ.അസീസ്, നഫീസ, ഖദീജ, പരേതനായ ഡോ: ടി.കെ.മുഹമ്മദ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.