Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ ബി.ജെ.പി മുൻ സ്ഥാനാർഥി അറസ്റ്റിൽ
അഗളി: പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ വളർത്തിയ 20 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി വില്ലേജിൽ ഭൂതിവഴി ഊര് വീട്ടിൽ രാധാകൃഷ്ണൻ പിടിയിലായി. ബി.ജെ.പിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പ്രിവൻറിവ് ഓഫിസർ ടി.പി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിത സിവിൽ എക്സൈസ് ഓഫിസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.