വ്യാജരേഖ ചമക്കൽ: മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംഞ്ച്രാഞ്ച്. ഇറിഡിയം കൈവശംവെക്കാൻ അനുമതിയുണ്ടെന്ന തരത്തിൽ ഡി.ആർ.ഡി.ഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിർമ്മിച്ചതായും ക്രൈംഞ്ച്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ തേടി ഡി.ആർ.ഡിഒക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചു. മോൺസണിനെതിരെ പുരാവസ്തു തട്ടിപ്പ് അടക്കം ഏഴ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒന്നര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയിൽ ശനിയാഴ്ച മോൻസണിനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ തുറവൂരിലെ ഒരു കച്ചവടക്കാരൻ വഴി കൈമാറിയ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരികെ തന്നില്ലെന്നാണ് പരാതി.

ടി.​വി സം​സ്‌​കാ​ര ചാ​ന​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​തുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം​പ്ര​തി ഹ​രി​പ്ര​സാ​ദി​ന് മോ​ന്‍സ​ൺ അ​യ​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം കഴിഞ്ഞ ദിവസം ക​ണ്ടെ​ടു​ത്തിരുന്നു. ചാ​ന​ല്‍ വാ​ങ്ങാനാ​യി പ​ത്ത് ല​ക്ഷം രൂ​പ സ്ഥാ​പ​ക എം.​ഡി ഹ​രി​പ്ര​സാ​ദി​ന് കൈ​മാ​റി​യ​തി​െൻറ ബാ​ങ്ക് രേ​ഖ​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ​ഉട​മ​ക​ള​റി​യാ​തെ ചാ​ന​ല്‍ ഷെ​യ​റു​ക​ളി​ൽ​ നി​ന്നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. സി​ഗ്​​നേ​ച്ച​ര്‍ മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി എം.​ഡി ബാ​ബു മാ​ധ​വാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

Tags:    
News Summary - Forgery: Another case against Monson Mavunkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.