??????????? ??????????? ?????? ???????????

കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു

കോന്നി: അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു. കോന്നി റേഞ്ചിലെ അരുവാപ്പുലം മിച്ചഭൂമി ഭാഗത്താണ് നൂറു കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ ഇന്നലെ രാത്രി കോന്നി റേഞ്ച് ഓഫീസർ സലീം ജോസ് വെടിവെച്ചു കൊന്നത്. 

പന്നിയുടെ ആക്രമണത്തിൽ അരുവാപ്പുലം മേഖലയിൽ ആക്രമണത്തിൽ പരിക്കേറ്റ നിരവധി ആൾക്കാർ ചികിത്സയിലാണ്. കോന്നി എം.എൽ.എ. ജനീഷ്​ കുമാറി​​െൻറ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പന്നി ശല്യം അവസാനിപ്പിക്കാൻ വനം വകുപ്പ്​ ഇടപെടൽ നടത്തി വരികയായിരുന്നു. കോന്നി സി.എഫ്.ഒ ശ്യാം മോഹൻ ലാൽ, അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ  മാർച്ച് മൂന്നാം തീയതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ്​ ഇപ്പോൾ നടപ്പായത്​. 

Tags:    
News Summary - forest dep steps to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.