ലാത്വിയൻ വനിതയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണത്തിനായി ഹൈകോടതിയിൽ ഹരജി 

കൊച്ചി: കോവളത്ത്​ വിദേശ വനിത കൊല്ലപ്പെട്ട കേസിലെ അന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറയും സി.ബി.​െഎയുടേയും നിലപാട്​ തേടി. ശരിയായ അന്വേണം ഉറപ്പുവരുത്താനും സത്യം പുറത്തുകൊണ്ടുവരാനും നിലവിലെ അന്വേഷണം അപര്യാപ്​തമാണെന്നും സി.ബി.​െഎ അന്വേഷണം അനിവാര്യമാ​ണെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് ആൻഡ്രൂ ജോർദാൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. സർക്കാറിനും സി.ബി.ഐയ്ക്കും കോടതി നോട്ടീസ് ഉത്തരവായി. പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നത് ഹരജി തീർപ്പാകും വരെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സഹോദരി ഇൽസയ്ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തിൽ എത്തിയ വനിത പോത്തൻകോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിൽ ചികിൽസ തേടിയിരുന്നു. ഇവിടെ നിന്ന് 2018 മാർച്ച് 14 നാണ് ലിഗയെ കാണാതായത്. ഇൽസ പോത്തൻകോട് പൊലീസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും മൃതദേഹം ഏപ്രിൽ 20 തിരുവല്ലത്തെ കണ്ടൽകാട്ടിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഉമേഷ്, ഉദയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ലിഗയുടെ കൊലപാതകത്തിൽ കൂടുതർ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഹരജിയിൽ പറയുന്നു.

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമാണുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കാണാതായ അന്നു തന്നെ ലിഗ മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ലിഗയെ ആരോ ചിലർ അന്യായമായി തടവിലാക്കി പീഡിപ്പിച്ചു കൊന്നതാണെന്നാണ്​ വ്യക്​തമാകുന്നതെന്നും ഹരജിയിൽ പറയുന്നു.

പനത്തുറ ഭാഗത്ത് വിദേശ വനിതയെ കണ്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ െവച്ച് മയക്കുമരുന്ന് കലർന്ന സിഗരറ്റ് നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

പീഡനം തടയുന്നതിനുള്ള ശ്രമത്തിനിടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവരുടെ കഴുത്തിൽ സമീപത്തുണ്ടായിരുന്ന വള്ളികൾ കൊണ്ടുകെട്ടി. തുടർന്ന് രക്ഷപ്പെട്ട പ്രതികള്‍ എല്ലാ ദിവസവുമെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. ഏപ്രിൽ 20ന് മൃതദേഹം കെണ്ടത്തുകയും പിന്നീട് ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി വിദേശ വനിതയുടേത് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. 

മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്‍റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.

Tags:    
News Summary - Foreign Woman Death: Friend filed petition in high court for cbi enquiry -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.