വിദേശസഹായം: കേന്ദ്ര നയത്തിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക് 

തിരുവനന്തപുരം: കേരളത്തിനുള്ള വിദേശ സഹായം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതിനെതിരെ ബിനോയ് വിശ്വം എം.പി സുപ്രീംകോടതിയില്‍. കേന്ദ്രത്തിന്‍റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചത്. 

2005ലെ ദുരന്ത നിവാരണ നിയമമനുസരിച്ച് ഒരു ദുരന്തത്തിന്‍റെ യഥാർഥ നഷ്ടം വിലയിരുത്തിയതിന് ശേഷം മാത്രമേ വിദേശ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. എന്നാല്‍ കേരളത്തിന്‍റെ കാര്യത്തില്‍ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തും മുമ്പ് തന്നെ വിദേശ രാജ്യങ്ങളുടെ സഹായം നിരസിച്ചു. ഇത് ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകുന്നത്. 

Tags:    
News Summary - Foreign Relief Fund, Binoy Viswam to Supreme Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.