ഒഡെപെക്ക് വഴി 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്; വിസയും ടിക്കറ്റും വി.ശിവൻകുട്ടി വിതരണം ചെയ്തു

തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന വിദേശ നിയമനങ്ങളുടെ ഭാഗമായി

ദുബായിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിസയും ടിക്കറ്റും കൈമാറി. മന്ത്രിയുടെ ദുബൈ സന്ദർശനത്തിൽ മലയാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ദുബായിലെ വേൾഡ് സെക്യൂരിറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പുരുഷന്മാരുടെ മൂന്നാമത്തെ ബാച്ചിലെ 27 സെക്യൂരിറ്റി ഗാർഡുകളുടെയും വനിതകളുടെ ആദ്യ ബാച്ചിലെ 13 സെക്യൂരിറ്റി ഗാർഡുകളുടെയും വിസയും ടിക്കറ്റുമാണ് വിതരണം ചെയ്തത്.

Tags:    
News Summary - Foreign recruitment of 40 more through ODEPEK; Visa and ticket were distributed by V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.