അന്തരിച്ച ബാസ്‌കറ്റ് ബോൾ താരത്തിന്റെ വീട്ടിൽ ജപ്തി നോട്ടീസ്

കോഴിക്കോട്: അന്തരിച്ച ദേശീയ ബാസ്‌കറ്റ് ബോൾ താരത്തിന്റെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. ദുരൂഹ സാഹചര്യത്തിൽ മരിച്ച ലിതാരയുടെ വീട്ടിലാണ് കാനറ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. 16 ലക്ഷം രൂപ രണ്ടു മാസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.

റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്‌നയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കോച്ച് രവി സിങിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കോർട്ടിൽ ഒറ്റക്ക് പരിശീലനത്തിനെത്താൻ ലിതാരയെ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കോച്ച് രവി സിങിനെതിരെ ബന്ധുക്കൾ പട്ന രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Foreclosure notice on deceased basketball player's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.