കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് വിദേശത്ത് പോകാൻ അനുമതിയില്ല. വിസ കാലാവധി തീരാറായെന്നും പുതുക്കാൻ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഇതിനായി പിടിച്ചെടുത്ത പാസ്പോർട്ട് തിരികെ നൽകണമെന്നുമാവശ്യപ്പെട്ട് പെരിങ്ങാടി സ്വദേശി റിയാസാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.
എന്നാൽ, വിദേശത്തേക്ക് പോകാൻ അനുവദിച്ചാൽ ഒളിവിൽ പോകുമെന്നും അനുവദിക്കരുതെന്നുമുള്ള എൻ.െഎ.എയുടെ വാദം കണക്കിലെടുത്താണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി റിയാസിെൻറ അപേക്ഷ തള്ളിയത്. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് കേസിലെ പരാതിക്കാരി. നിർബന്ധിത മതപരിവർത്തനം നടത്തി വിദേശത്തേക്ക് കടത്തിയ തന്നെ െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലാണ് ഭർത്താവ് റിയാസ് അടക്കം 11 പേർക്കെതിരെ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.