തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ പൂർണമായും നിരോധിച്ചു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുക്കാനും പിഴ ചുമത്താനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദേശം നൽകി.
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി. ഇതിനകം രണ്ടു തവണയായി നടത്തിയ പരിശോധനയിൽ 9.57 ടൺ നിരോധിത ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപ പിഴചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.