മെഡിക്കല്‍ കോളജ് കാമ്പസുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സു​ക​ളി​ലെ കാ​ന്റീ​നു​ക​ളി​ലും ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന. കാ​ന്റീ​നു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള മെ​സു​ക​ളി​ലും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ല്‍കു​ന്നെ​ന്ന പ​രാ​തി​യെ​തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. കൊ​ല്ലം ജി​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​സ് വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്താ​കെ കാ​ന്റീ​ന്‍, മെ​സ് തു​ട​ങ്ങി​യ 22 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യീ​ടാ​ക്കാ​ൻ നോ​ട്ടീ​സ് ന​ല്‍കി. എ​ല്ലാ സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലു​മാ​യി 102 പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സു​ക​ളി​ലെ ചി​ല കാ​ന്റീ​നു​ക​ളും ഹോ​സ്റ്റ​ല്‍ മെ​സു​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി സാ​മ്പി​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Food safety team raid in Medical college campuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.