കൊച്ചി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തതിന്‍റെ കമീഷൻ കുടിശ്ശിക റേഷൻ കടയുടമകൾക്ക് ഡിസംബർ 23നകം വിതരണം ചെയ്യാത്തപക്ഷം ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈകോടതി. കുടിശ്ശിക രണ്ടു മാസത്തിനകം നൽകാൻ ഫെബ്രുവരി രണ്ടിന് ഹൈകോടതി ഉത്തരവിട്ടിട്ടും നൽകാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ അന്ത്യശാസനം.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് റേഷൻ കടയുടമകൾക്ക് എത്രയും വേഗം കുടിശ്ശിക നൽകാൻ ഉത്തരവിട്ടത്. സൗജന്യ ഭക്ഷ്യക്കിറ്റിന് ഏഴു രൂപ നിരക്കിലും ഓണക്കിറ്റിന് അഞ്ചു രൂപ നിരക്കിലും കമീഷൻ നൽകാനായിരുന്നു നിർദേശം.
ഫെബ്രുവരിയിലെ ഉത്തരവ് നടപ്പാക്കി ഡിസംബർ 23നകം റിപ്പോർട്ട് നൽകണമെന്നും വീഴ്‌ച വരുത്തിയാൽ ഭക്ഷ്യ സെക്രട്ടറിയും സിവിൽ സപ്ലൈസ് ഡയറക്ടറും നേരിട്ട് ഹാജരാകേണ്ടി വരുമെന്നുമാണ് ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.