ദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഫോക്കസ് കേരള. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ൈകകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള.
കേരളത്തിൽ സ്ഥിരതാമസമാക്കാൻ അല്ലെങ്കിൽ കേരളത്തിൽ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഫോക്കസ് കേരള പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വെബിനാർ ആഗസ്റ്റ് 28 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് (യു.എ.ഇ 7.00 pm, സൗദി 6.00 pm) ന് സംഘടിപ്പിക്കും.
സംരംഭകർക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ, സ്കീമുകൾ, സബ്സിഡികൾ എന്ന വിഷയത്തിൽ പ്രഫ. വി. പത്മാനന്ദ് (ബിസിനസ് വിദഗ്ധൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് അഹ്മദാബാദ് - േകംബ്രിജ് യൂനിവേഴ്സിറ്റി യു.കെ പൂർവ വിദ്യാർഥി ) സംസാരിക്കും. സംസ്ഥാന സർക്കാർ സംരംഭകർക്കായി ഒരുക്കുന്ന വിവിധ പദ്ധതികൾ, സ്കീമുകൾ , സബ്സിഡികൾ എന്നിവ മുൻ സംസ്ഥാന വാണിജ്യ-വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ പരിചയപ്പെടുത്തും.
തുടർന്ന് ഈ വിഷയങ്ങളിലെ സംശയങ്ങൾക്കും ഇവർ മറുപടി നൽകും. രജിസ്ട്രേഷന് www.madhyamam.com/webinar . സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക: +91 9744440417.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.