പ്രളയം; ശുചീകരണത്തിന്​ സോഡിയം പോളി അക്രിലേറ്റ്​ ഉപയോഗിക്കരുതെന്ന്​ മുന്നറിയിപ്പ്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പ്രളയ ക്കെടുതിയെ തുടർന്ന്​ ചെളി നീക്കം ചെയ്യാൻ സോഡിയം പോളി അക്രിലേറ്റ്​ എന്ന രാസവസ്​തു ഉപയോഗിക്കാമെന്ന പ്രചരണം നടക്കുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്​. 

സോഡിയം പോളി അക്രിലേറ്റ് ശുചീകരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നാണ്​ ആരോഗ്യ വകുപ്പി​​​െൻറ മുന്നറിയിപ്പ്​. ഇത്​​ കണ്ണുകൾക്കും ത്വക്കിനും അലർജി ഉണ്ടാക്കുമെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. ഇൗ രാസവസ്​തു അബദ്ധവശാൽ ശരീരത്തിനകത്ത്​ ചെന്നാൽ മാരകമാവുന്നതാണ്​. 

സോഡിയം പോളി അക്രിലേറ്റ്​ വേഗത്തിൽ ദ്രവിക്കാത്ത മാലിന്യമായതിനാൽ അതി​​​െൻറ ഉപയോഗം മണ്ണിനേയും പരിസ്​ഥിതിയേയും പ്രതികൂലമായി ബാധിച്ചേക്കാം. വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതും നിർമ്മാർജ്ജനം ചെയ്യേണ്ടതുമായ ഇൗ രാസ വസ്​തുവി​​​െൻറ ഉപയോഗം അപകടകരമാണെന്നാണ്​ ആരോഗ്യവകുപ്പ്​ അറിയിക്കുന്നത്​.

Tags:    
News Summary - flood; don't use Sodium Polyacrylate for cleaning says health department-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.