പത്തനംതിട്ടയിൽ മർദനമേറ്റ്​ മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന്​ പോസ്റ്റ്​മാർട്ടം റിപ്പോർട്ട്​

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചു വയസുകാരി മർദ​നമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​. പെൺകുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്​മാർട്ടം റിപ്പോർട്ട്​ പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ്​ കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്​മാർട്ടം റിപ്പോർട്ടിലുണ്ട്​.

പത്തനംതിട്ട കുമ്പഴയിലാണ്​ അഞ്ചു വയസുകാരി മർദനമേറ്റ്​ മരിച്ചത്​. കുട്ടിക്ക്​ മർദനമേറ്റതായി അമ്മ പൊലീസിന്​ മൊഴി നൽകിയിരുന്നു. തുടർന്ന്​ കുട്ടിയുടെ രണ്ടാനച്​ഛനെ പൊലീസ്​ കസ്റ്റഡിയിൽ എടുക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Five-year-old girl sexually abused in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.