കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: കുട്ടികളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാർ-അംബിക ദമ്പതികളുടെ മകൻ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പിൽ കളിക്കാൻ പോയതായിരുന്നു.

കാലപ്പഴക്കംചെന്ന ഗേറ്റിൽ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്ന് അഭിനത്തിന്റെ ദേഹത്തേക്ക് വീഴുക‍യായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: അഭിജിത്ത്.

Tags:    
News Summary - Five-year-old dies after gate and wall collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.